Nov 18, 2009

ഞാനും എന്റെ പ്രവാസവും

പ്രവാസം എനിക്ക് പ്രതീക്ഷയായിരുന്നു,
ഏട്ടന്റെ ഫോൺവിളി വന്നപ്പോൾ.

പ്രവാസം എനിക്കാകാംക്ഷയായിരുന്നു,
പുതിയ ജീവിതം കൊണ്ടുവന്നപ്പോൾ.

പ്രവാസം എനിക്ക് ആനന്ദമായിരുന്നു,
ആദ്യത്തെ ഡി.ഡി. നാട്ടിലെത്തിയപ്പോൾ.

പ്രവാസം എനിക്ക് പൊള്ളലായിരുന്നു,
ആദ്യത്തെ ചൂടുകാറ്റ് എന്നെ പൊതിഞ്ഞപ്പോള്‍.

പ്രവാസം എനിക്ക് പകലുറക്കമായിരുന്നു,
എന്റെ കാമുകി കിനാവില്‍ നിറഞ്ഞു നിന്നപ്പോൾ.

പ്രവാസം എനിക്ക് വേദനയായിരുന്നു,
കാണാനാവാതെ പ്രിയപ്പെട്ടവര്‍ മറഞ്ഞപ്പോൾ.

പ്രവാസം എനിക്ക് തടവറയായിരുന്നു,
ചിന്താശക്തിയെ ചോർത്തിക്കളഞ്ഞപ്പോൾ.

പ്രവാസം എനിക്ക് അറുബോറായിരുന്നു,
ദിനങ്ങള്‍ തനിയാവര്‍ത്തനമായപ്പോള്‍.

പ്രവാസം ഞാൻ മടുത്തു തുടങ്ങിയിരുന്നു,
നാട്ടില്‍ തുലാമഴപെയ്യുന്നതോര്‍ത്തപ്പോള്‍.

ഇന്ന്, എല്ലാ പിണക്കങ്ങള്‍ക്കുമിടയിലും
ഞാന്‍ പ്രവാസത്തെ സ്നേഹിച്ചു തുടങ്ങുന്നു,
എന്റെ നഷ്ടപ്രണയത്തെയെന്ന പോലെ..
മൃദുവായി, സൌമ്യമായി...!

8 comments:

  1. പ്രവാസം ഞാൻ മടുത്തു തുടങ്ങിയിരുന്നു,
    നാട്ടില്‍ തുലാമഴപെയ്യുന്നതോര്‍ത്തപ്പോള്‍

    മഴ; അടുത്തുള്ളപ്പോള്‍ സന്തോഷവും അതില്‍ നിന്നും അകലുമ്പോള്‍ നൊമ്പരവും തരുന്നു.....

    മനോഹരമായ ഒരു പ്രവാസകവിത.....

    ReplyDelete
  2. അതെന്താ, വെറുത്തിരുന്ന പ്രവാസത്തെപ്പോലും സഹിക്കാനാവുംവിധം നാട്ടിലെ തുലാവർഷം അത്ര കഷ്ടമോ?

    ReplyDelete
  3. എല്ലാം നഷ്ടപ്പെട്ട്‌ ജീവിതം അവസാനിക്കാറാവുമ്പോള്‍ പ്രവാസത്തെ സ്നേഹിക്കാതെ മറ്റെന്തുചെയ്യാന്‍......?
    കൊള്ളാം കൂട്ടുകാരാ. വരികള്‍ നന്നായ്‌ തോന്നി.

    ReplyDelete
  4. നന്നായിരിക്കുന്നു....
    പ്രവാസ ജീവിതം എന്നും ഒരു നൊമ്പരമാണ്...

    കവിത എഴുതുകയും വായിക്കുകയും ചെയ്യുമ്പോള്‍
    ഈ ജിവിതം സുഖമുള്ളതാകും .......

    ReplyDelete
  5. അണ്ണാ പൊളപ്പന്‍........
    നല്ല വരികള്‍....ഓരോ വരിയും ഓരോ പ്രവാസിയും ടെച് ചെയ്യുന്നു.....
    ഇനിയും പോരട്ടെ നല്ല കവിതകള്‍......കമെന്റ് എഴുതാന്‍ വൈകിപ്പോയി ക്ഷമിക്കുക....
    ആശംസകള്‍.........

    ReplyDelete
  6. renju chettaa,,its so touching.....

    ReplyDelete

  7. akkarapachayennu karuthi marubhoomiyil ethunna oro pravasiyum, 'anubhavam' enn choodil venthu kazhiyumbol swarnathinte thilkkamanu avanu kittunnath....nannayitund.

    ReplyDelete