Nov 18, 2009

വന്നാലുടനെ എന്നെ കെട്ടുമോ……!!എത്രയും പ്രീയപ്പെട്ട ഇയാൾക്ക്……..

ഇന്നലെ അതെന്നോടൂ വന്നു പറഞ്ഞപ്പോൾ. ഞാൻ അധികം ഞെട്ടിയില്ലാ കാരണം എനിക്കറിയാമായിരുന്നു ഇയാൾക്ക് അതു പറയാനും എനിക്കതു കേൾക്കാനും ഒരുപാടൂ ഇഷ്ടമുണ്ടെന്ന്. പക്ഷെ ഇന്നലെ എനിക്കൊട്ടും ഉറങ്ങാൻ കഴിഞ്ഞില്ല… എന്തൊക്കെയൊ കുറേ ആലോചിച്ചു കിടന്നൂ…... ആകെ ഒരു വല്ലാത്ത അവസ്ഥ…..അതാ പിന്നെ രാവിലെ എണീറ്റിരുന്നിത് എഴുതുന്നേ…

ആ ഡെയ്റ്റ് ഓഫ് ബെർത്ത് എത്രയാന്നാ പറഞ്ഞെ….. ഓഹ് എനിക്കോർമ്മയുണ്ട് എന്നേക്കാൾ പത്തുമാസം ഇളയതാണല്ലേ……… നാള് പറഞ്ഞതും ഞാനപ്പോ ശ്രദ്ധിച്ചില്ലെങ്കിലും വീട്ടിൽ വന്ന് കലണ്ടർ നോക്കിയപ്പഴാ മനസ്സിലായെ മുന്നാളാണല്ലോ…….. എനിക്കാകെ പേടിയാവുന്നു കേട്ടോ…… ഇയാളൂടെ വീട്ടുകാരു ഇതിനൊക്കെ സമ്മതിക്കുമോ…… എന്റെ വീട്ടിലും പ്രശ്നമാണ്……… എന്തിനും ജാതകം നോക്കുന്ന കൂട്ടത്തിലാ എന്റെ അച്ഛനെന്നറിയാമല്ലോ……… വേണ്ടായിരുന്നൂ…. ഞാൻ ഇന്നലെ അതു വഴി വരണ്ടാരുന്നൂന്ന് വിചാരിച്ചിറങ്ങിയതാ പിന്നെ തോന്നി എന്തു പറയുമെന്ന് നോക്കാമെന്ന്……

ഇന്നലെ ക്ലാസ്സിൽ ചെന്നപ്പോ തന്നെ സിനിയോടും സീമയോടും ഒക്കെ പറഞ്ഞൂ നമ്മുടെ കാര്യം… സിനിയെ അറിയാമല്ലോ അവൾക്കിതൊന്നും ഇഷ്ടമല്ലാ….. അവളു പറയുവാ ഈ ആണുങ്ങളൊക്കെ ചുമ്മാ പിറകെ നടന്നു പഞ്ചാര വാക്കു പറഞ്ഞു മയക്കിയിട്ട് പറ്റിക്കുമെന്ന്….. എന്നെ അതുപോലെ പറ്റിക്കുമോ ഇയാൾ….. എന്നാ ദേ ഞാൻ ചത്തുകളയും പറഞ്ഞേക്കാം……

പിന്നെ ചേട്ടൻ വിളിക്കാറൂണ്ടോ……….. വിസ എന്നത്തേക്കു റെഡിയാവും…. അവിടെ നല്ല വെളുത്ത പെമ്പിള്ളാരെ കാണുമ്പോ എന്നെ മറക്കുമോ………. പോയാൽ പിന്നെ എന്നാ വരിക………. വന്നാലുടനെ എന്നെ കെട്ടുമോ…… അവിടെ ചെന്നാലുടൻ വീട്ടിൽ നമ്മുടെ കാര്യം പറയില്ലേ………
സീമ പറഞ്ഞു ഇവിടെ ഏതെങ്കിലും ജോലി കിട്ടീല്ലേന്ന് ചോദിക്കാൻ. അവൾക്ക് സജിറിനെ പിരിഞ്ഞിരിക്കുന്ന കാര്യം ചിന്തിക്കാനെ പറ്റില്ലത്രെ…….. എനിക്കും അങ്ങനെയാണെന്നു തോന്നുന്നൂ…… ഇവിടെ പി. എസ്സ്. സി എഴുതാൻ നോക്കരുതോ…

എന്തായാലും എന്നെ തന്നെ കെട്ടണം……. അല്ലെങ്കിൽ പിന്നെ എന്നോടെന്തിനാ അങ്ങനെ പറയാൻ പോയെ……
ഞാനിതൊക്കെ പറയുന്നതുകൊണ്ട് എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ എന്റെ ടെൻഷൻ കൊണ്ട് പറയുന്നതാ……. ഞാൻ വീട്ടീൽ പറയട്ടോ………. ആരേലും പറഞ്ഞറിയുന്നതിനേക്കാൾ നല്ലതല്ലേ……
പിന്നെ ഇന്നലെ എന്നോട് എവിടെ വരണമെന്നാ പറഞ്ഞേ……. ഞാനാ വെപ്രാളത്തിൽ അതു കേട്ടില്ലാ………. അധികം ദൂരേക്കൊന്നും ഞാനില്ല കേട്ടൊ ആരേലും കണ്ടാൽ….. ഓർക്കാ‍നേ വയ്യ…… സിനിയോട് ഞാനത് പറഞ്ഞില്ലാ…..പക്ഷെ സീമയോട് പറഞ്ഞു അവളാ അപ്പോ ആ ബൈപ്പാസ്സിലെ ആളുകളധികം വരാത്ത കോഫീ ഹൌസ്സിന്റെ കാര്യം പറഞ്ഞേ അവളെപ്പഴും പോകാറുണ്ടത്രേ……. വേണമെങ്കിൽ ഒരു പ്രാവശ്യം ഞാൻ വരാം പിന്നെ വിളിക്കല്ലേ…….എനിക്കു ഒക്കെ പേടീയാ…….. നമ്മുടെ കല്യാണം കഴിഞ്ഞോട്ടേ എവിടെ വേണേ വരാം ഞാൻ…… അതിനു മുമ്പു അധികം കാണണ്ടാ……. ഗൾഫിൽ പോകുമ്പോഴും പിന്നെ കാണാനൊക്കില്ലല്ലോ……..
എല്ലാ ദിവസവും ഒന്നമ്പലത്തിൽ വന്നാലെന്താ…….അപ്പഴും കാണാല്ലോ…….അതൊക്കെ മതിയെന്നെ…. എനിക്കു പേടി തന്നെയാ….

പിന്നെ ഇന്നലെ വൈകിട്ട് ഇയാളുടെ അച്ഛനെ ഞാൻ കണ്ടിരുന്നൂ സാധാരണപോലെ എന്നെ കണ്ടൊന്നു ചിരിച്ചൂ പക്ഷെ എനിക്കാ മുഖത്ത് നോക്കാൻ തന്നെ പേടീയായിരുന്നൂ….. ദൈവമേ ഇതൊക്കെ അറിയുമ്പോ ഈ ചിരിയൊക്കെ മാറുമോ….. ഒന്നും വേണ്ടായിരുന്നൂ എന്നു തോന്നുവാ…….. പക്ഷെ എനിക്ക് വേണ്ടാന്നു വയ്ക്കാ‍നും പറ്റുന്നില്ലല്ലോ…..

ഹൊ എന്തൊക്കെയൊ എഴുതി ഇനി ഇതെങ്ങനെയാ തരിക എന്നുള്ളതാ മറ്റൊരു ടെൻഷൻ ഇന്നലത്തെ പോലെ ഇന്നും ശ്രീജചേച്ചീടെ എസ്സ്. ടി. ഡി. ബൂത്തിൽ കാണുമെങ്കിൽ തരാം എന്നു കരുതുന്നൂ. പിന്നെ അവിടെ അധികം കിടന്നു കറങ്ങണ്ട കേട്ടോ…. ഒക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്…….

എന്ന്,
ഇയാളൂടെ മാത്രം……

ഞാൻ

3 comments:

 1. ഇത് ആരെങ്കിലും തന്നതാണോ? സത്യം പറ

  ReplyDelete
 2. അങ്ങനെ ഒരു പേരായിട്ട് പറയാനൊക്കില്ലടോ.... :)

  ഇത്തിരി ആത്മാംശം ഇല്ലാതില്ല..... പക്ഷെ ഇത് എന്റെ കോളേജ് ലൈഫില്‍ ഞാന്‍ കണ്ട കാമുകിമാരുടെ (വല്ലവരുടെയും) വെപ്രാളങ്ങളും വേവലാതികളും പരിഭവങ്ങളും ഒക്കെതന്നെയാണ്. ഇത്തരം കാമുകിമാര്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു എന്റെ കോളേജ് വിദ്യാഭ്യാസം...! അവര്‍ക്കെല്ലാമുള്ള അനുസ്മരണക്കുറിപ്പ്കൂടിയായി ഞാനിത് പ്രഖ്യാപിക്കുന്നു.

  ReplyDelete
 3. ജോര്‍.
  ഞാനിത് കാണാന്‍ വൈകി.
  ആ അമ്പലം സൂജന കേമമ.(അതിലെ അത്മാശം എന്റെ വഹ.)

  ReplyDelete