കമ്പനിയുടെ മിനിബസ്സിൽ നിന്നിറങ്ങി ഫ്ലാറ്റിലേക്കോടുമ്പോൾ അയാൾ വാച്ചു നോക്കി
“ഓഹ്......!! ഇറ്റ്സ്സ് ഗെറ്റിംഗ് ലേറ്റ്…” “മൈ ഗോഡ് ഇനിയെപ്പഴാ, എന്തെല്ല്ലാം സെറ്റ് ചെയ്യാൻ കിടക്കുന്നു.”
ഡോർ തുറന്ന് കൈയ്യിലെ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞ് തിടുക്കത്തിൽ ഡ്രസ്സ് ചെയിഞ്ചു ചെയ്യുമ്പോൾ അയാൾ ചുറ്റുമൊന്ന് നോക്കി, മുറിയാകെ അലങ്കോലമായി കിടക്കുകയാണ് ഇന്നലെ കഴിച്ച വിസ്കിയുടെ ബാക്കിയും ഗ്ലാസ്സും സ്നാക്സ്സുമൊക്കെ ടീപ്പോയിൽ ചിതറികിടക്കുന്നൂ. “ഹൊ ഇതൊക്കെ മാറ്റി ഇനി റൂമൊന്ന് ക്ലീൻ ചെയ്യണം അറ്റ്‌ലീസ്റ്റ് കുറച്ചു അലങ്കാരങ്ങളെങ്കിലും വേണ്ടേ, കേക്കിന്റെ കാര്യം ഒന്നൂടെ വിളിച്ചു കൺഫോം ചെയ്യണോ? വേണ്ട, വരട്ടേ എത്താൻ സമയം ആവുന്നതല്ലേ ഉള്ളൂ. ആദ്യം ഒന്നു കുളിക്കാം അല്ലെങ്കിൽ വേണ്ട ഒക്കെ ഒന്നു സെറ്റപ്പ് ചെയ്തിട്ടാവാം കുളി ഇല്ലെങ്കിൽ പിന്നെ ഒന്നും നടക്കില്ല. അയാളൂടെ തലയാകെ സുഖമുള്ള ആ ചിന്തകൾ കൊണ്ട് ചൂടുപിടിച്ചൂ.
വാക്വം ക്ലീനർ ഓൺ ചെയ്തു അവിടെയൊക്കെ ഒന്നോടിച്ചു. കുപ്പിം ഗ്ലാസ്സും ഒക്കെ മാറ്റിയൊതുക്കി എയർ ഫ്രഷ്നർ എടുത്ത് ഹാളിലാകെ ഒന്നടിച്ചു. അവിടെ നിന്നൊന്നു വട്ടം കറങ്ങി....ശ്വാസം ഒന്ന് മേപ്പോട്ടെടുത്തു.. ആഹാ നല്ല മണം, ഇനി ഒന്നു കുളിച്ചേക്കാം. ഇനിയും വൈകിയാൽ ശരിയാവില്ലാ. ടൌവ്വലെടുത്ത് ബാത്ത്‌റൂമിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ അയാളൊന്ന് തിരിഞ്ഞു നോക്കി... കോളിംഗ് ബെല്ല്…!!
മ്മ്……ഡെലിവറി ബോയ് ആകും. ഓടിപ്പോയി വാതിൽ തുറന്നു; അതെ അവൻ തന്നെ ചിരിച്ചു കൊണ്ട് മുന്നിൽ.
“വാവ്വൂ സൂപ്പർ…“ പറഞ്ഞപോലെ തന്നെ, നല്ല രസമുണ്ട് വൈറ്റ് – ബ്ലൂ ഡിസ്സോൾവിംഗ് ബാക്ക് ഗ്രൌണ്ടിൽ നല്ല ഭംഗിയായി എഴുതിയിട്ടുണ്ട് “ഹാപ്പി ന്യൂ ഇയർ“ എന്ന്. ഒരു മേഘ കഷ്ണം പോലെ തോന്നിച്ച അത് നേരേ കൊണ്ടുപോയി ടീപ്പോയിൽ വച്ചൂ. ടീപ്പോ ഇത്തിരി കൂടി ഉള്ളിലേക്കാക്കിയാലോ.....? എല്ലാ ഭാഗത്തു നിന്നും ഒരു വ്യൂ കിട്ടില്ലേ... ??
ലിക്കർ ബോട്ടിലുകൾ ഡൈനിംഗ് ഹാളിൽ വച്ചാൽ പോരേ..? വേണ്ട ഇവിടെ തന്നെ വയ്ക്കാം.....!! ഷാമ്പെയിൻ കേക്കിനോട് ചേർത്തു വയ്യ്‌ക്കാം കേക്ക് കട്ട് ചെയ്യ്‌താലുടൻ ഷാമ്പെയിൻ ഓപ്പണീംഗ്... കാർപെറ്റ് ഒഴിവാക്കണോ....ഇല്ലെങ്കിൽ അതിലൊക്കെ ആവില്ലേ......വേണ്ട എന്തിനാ ഫ്ലോറിന്റെ മോടി പോകും.....! വീഡിയോ ക്യാം ട്രൈപ്പോഡിൽ വയ്ക്കാം ഇത്തിരി ഹൈറ്റിൽ തന്നെ, എല്ലാം ഒന്നു റെക്കോർഡ് ചെയ്യ്‌തേക്കാം പിന്നീട് കാണുമ്പോ ഒരു രസമല്ലേ......!! മ്യൂസ്സിക്ക് ഏതാ ഇടുക...ഒരു ചെയിഞ്ചിന് ജുഗൽ ബന്ദിയായാലോ.....നോ വേണ്ടാ ബോറാകും.......”ഹോ പുവർ ഓൾഡ് മാൻ” അങ്ങനെ കളിയാക്കില്ലെ ആളുകൾ.... ബ്രിട്ട്നി തന്നെയാവട്ടേ ഇത്തവണയും... മൈ ഫേവ്‌റൈറ്റ്....!!
ഡിവിഡി എടുത്തു വച്ചൂ....ഹോം തീയറ്ററിൽ നിന്നൊഴുകി വന്ന ബ്രിട്ട്നിയുടെ മധുര സംഗീതത്തിനൊപ്പം രണ്ട് ചുവടുകൾവച്ച് അയാളങ്ങനെ ലയിച്ചു നിന്നു...
പെട്ടന്ന് നോട്ടം പിന്നെയും വാച്ചിലേക്ക്. “ഓഹ് മൈ ഗോഡ് ഡ്രസ്സ് അയൺ ചെയ്യ്‌തില്ലാ... വെൽ ഡ്രസ്സ്ഡ് അല്ലെങ്കിൽ മോശമല്ലേ,“
മ്മ്......അയാൾ അകത്തെ മുറിയിലേക്കോടി അലമാരയിൽനിന്ന് ഒരു ഷർട്ടും പാന്റുമെടുത്ത് തേയ്യ്‌ക്കാൻ തുടങ്ങി....
“ഛെ എന്തായിത്......ഈ പോക്കറ്റിൽ...!!“
“ഓ നമ്മുടെ ഹെപ്പറ്റോളജിസ്റ്റ് ബുജിയുടേ ഐഡികാർഡാണല്ലോ........“ നല്ലവനാ.....ഇങ്ങോട്ടുള്ള വഴി താൻ മറക്കുന്നടോ എന്നു പറഞ്ഞു തന്നതാ.......
“ബട്ട് സോറി ഡോക്ടർ ഇന്നത്തേക്ക് ഞാൻ നിങ്ങളെ കുറിച്ചോർക്കാൻ തീരെ ആഗ്രഹിക്കുന്നില്ലാ........”
“അപ്പോ ഇന്നലെയോ......“ ഹ ഹ ഹ...........അയാൾ പൊട്ടിചിരിക്കാൻ തുടങ്ങി........
“പിന്നെ വല്ല ഡോക്ടറും പറയുന്നപോലെ ജീവിച്ചിട്ട് ഇനിയെന്തിനാ.......... ഗോ ടു ഹെൽ....... കല്ലിവല്ലി..........!!“
തുണിയൊക്കെ തേച്ചു തീരുന്നവരെ അയാൾ പിന്നെയും എന്തോ പിറുപിറുത്തു കൊണ്ടിരുന്നു.......
പിന്നെ ഒരു ചെറിയ മേയ്ക്കപ്പിന്റെ അകമ്പടിയോടേ ഡ്രസ്സിംഗ്.. കണ്ണാടിയിൽ തിരിഞ്ഞും പിരിഞ്ഞും നോക്കി ഷർട്ടിൽ പെർഫ്യൂം അടിക്കുമ്പോൽ അയാൾക്ക് താനാണ് ലോകത്തെ ഏറ്റവും സുന്ദരനെന്നു തോന്നി.
“യൂ ആർ സോ ക്യൂട്ട് യങ്ങ് മാൻ..“ “നൌ നോ ബഡി കാൻ കോൾ യൂ അങ്കിൾ:” ഒന്നമർത്തി ചിരിച്ചൂ...“ഹ്മ്മ്.....പുല്ലൻ...കുളിച്ചില്ലാ......!!!“ ബട്ട് നോ പ്രോബ്..” ഈ ന്യൂ ഇയർ ഈവിൽ ശരിക്കും ഒന്നു ഷൈൻ ചെയ്യ്‌തിട്ട് തന്നെകാര്യം.
“Every night in my dreams
I see you, I feel you
That is how I know you go on.....” ഹോ ആരായിത് ഈ നേരത്ത് മൊബൈലിൽ...
“ഹലോ....യാ മാൻ.......”
“ഹോ സോറി ഐ ഹാവ് പാർട്ടി ഹിയർ”
“നോ നോ...ഇറ്റ്സ്സ് ജസ്റ്റ് ഇൻ മൈ റൂം ഒൺലി....” “യു ജസ്റ്റ് ക്യാരി ഓൺ.....താങ്ക്യൂ “
വെളുമ്പൻ കൊളീഗാ; സ്നേഹമുള്ളവൻ. അവരൊക്കെ പാർട്ടി തുടങ്ങി എന്നാ പിന്നെ എന്തിനാ ഇനി താമസിപ്പിക്കുന്നേ. അയാൾ റൂമിന് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ഒരു തോന്നൽ.
“ഹോ ഒരു പെഗ്ഗ് അകത്താക്കിയിട്ട് പോയാലോ....ഒരു ധൈര്യത്തിന് എന്നാലെ എല്ലാവരുടേയും മുന്നിൽ രണ്ട് വാക്ക് സംസ്സാരിക്കാൻ പറ്റൂ..........യെസ്സ്..”
മിനിട്ടുകൊണ്ട് ഒന്നല്ല രണ്ട് പെഗ്ഗിന്റെ ധൈര്യം സംഭരിച്ച് അയാൾ ആർത്തുല്ലസിച്ച് ഡ്രായിംഗ് റൂമിലേക്ക് വന്നൂ. ബ്രിട്ട്നി അപ്പഴും അവിടെ നീട്ടി പാടുന്നുണ്ടായിരുന്നൂ. എവിടെ നിന്നോ വന്ന കാറ്റ് ഹാളിലെ വിന്റ് ബല്ലിനെ വല്ലാതെ ഒന്നു കുലുക്കി അതൊരു കരഘോഷമായി അയാൾക്ക് ഫീൽ ചെയ്യ്‌തു.അയാൾ ചുറ്റുപാടൂം ഒന്നു നോക്കി പളുപളുത്ത വസ്ത്രങ്ങളിൽ പൊതിഞ്ഞ് ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ തന്നെ എതിരേൽക്കുന്ന നിരവധിപേർ. ആഹാ.......!! എന്നെ സ്നേഹിക്കുന്ന ഇത്രപേരുണ്ടോ.......!? അയാൾക്കാശ്ചര്യവും സന്തോഷവും അടക്കാനായില്ലാ. അവിടമാകെ വല്ലാത്തൊരു പ്രകാശം പരക്കുന്നതുപോലെ......അയാൾ കേക്ക് വച്ച ടീപ്പോയ്യ്‌ക്ക് അടുത്തു വന്നു നിന്നൂ. റിമോട്ടെടുത്ത് ബ്രിട്ട്ണിയെ ഒന്നു രണ്ടു പ്രസ്സ് പിന്നിലേക്കാക്കി. എന്നിട്ടിങ്ങനെ വിളിച്ചു പറഞ്ഞു...
“ഫ്രൺസ്സ്.... ദ നൈറ്റ്.... ഷീ ഈസ്സ് സ്റ്റിൽ യങ്ങ്......” “കമോൺ ലെറ്റസ്റ്റ് സെലിബ്രേറ്റ് ദ ലാസ്റ്റ് മൊമൻസ്സ് ഓഫ് ഔവർ ലീവിംഗ് ഇയർ..........!!“
സീ.....ഫ്രൺസ്സ് ഇറ്റ്സ്സ്...... ഇറ്റ്സ്സ് ടൈം..... ദാറ്റ് ഓൾഡ് മാൻ ഈസ്സ് ഗോയിംഗ് ടു ഡൈ..... ലെറ്റസ്സ് വെയിറ്റ് ഫോർ ദ അപ്പ് കമിംഗ് വൺ......”
“ഈ വർഷത്തിന്റെ മരണ സമയത്ത് നമുക്ക് ബോധത്തെ മറയ്ക്കാം.“ “വീ ഡോൺ ഹാവ് എനി മോർ ടിയേഴ്സ്സ് ടു സ്പെയർ ഫോർ ദിസ്സ് ഓശ്ഡ് ഫൂൾ...... ഹ ഹ ഹ.....“
“നാളത്തെ പ്രഭാതത്തിൽ പുതുവർഷത്തോടൊപ്പം നമുക്കും ജനിക്കാം വീണ്ടും......”
“വിത്ത് ഓൾ യുവർ പെർമിഷൻ...... ഷാൽ ഐ കട്ട് ദിസ്സ് നൌ.......“
“ഓ....താങ്ക്യൂ.... താങ്ക്യൂ....!!
ഒരു വലിയ പീസ്സ് കേക്ക് കട്ട് ചെയ്യ്‌ത് കൈയ്യിലെടുത്ത് തന്റെ വശങ്ങളിലേക്ക് നീട്ടികൊണ്ട് അയാൾ പറഞ്ഞൂ.....
“കമോൺ......കമോൺ.... ഹാവ് ദിസ്സ്......” “ഹേയ്യ് കമോൺ യാർ....ദേർ ഈസ്സ് നോ ഫോർമാലിറ്റീസ്സ് പ്ലീസ്സ്.........ലെറ്റസ്സ് എഞ്ചോയ്യ്...........”
“ഓക്കെ.....ഓക്കെ നോ പ്രോബ് ഐ വിൽ ഹാവ് ദ ഫസ്റ്റ്.......” ആ തടിയൻ കഷ്ണത്തിൽ നിന്ന് ഒരു ചെറിയ പങ്ക് അകത്താക്കി അയാൾ പറഞ്ഞൂ.......
“മ്മ്......വാവ്വു.......സോ ഡെലീഷ്യസ്സ്.....“
ആ വലിയ കേക്ക് പിന്നെയും കുറേ ആയി കട്ട് ചെയ്യ്‌ത് ഒരു പാത്രത്തിലേക്ക് വച്ചൂ. “എല്ലാവരും എടുത്ത് കഴിക്കൂ...കഴിക്കൂ...”
പശ്ചാത്തലത്തിലെ ബ്രിട്ടിനിയെ ഒന്നുകൂടീ മുന്നോട്ടാക്കി.........മുറിയിലെ വെളിച്ചം അവിടെ വല്ലാതെ വില്ലനാകുന്നതായി അയാൾക്ക് തോന്നി..... മെയിൻ ലൈറ്റുകളൊക്കെ ഓഫ് ചെയ്യാം....... സ്പീക്കർ ടോപ്പിലെ ഡിസ്കോലൈറ്റ് മാത്രം മതി......
“യെസ്സ് ദാറ്റ്സ്സ് എ ഗുഡ് ഐഡിയ........” ചുറ്റുപാടു നിന്നും ഒരു ആരവം അയാളുടെ ചെവികളിലെത്തി. ഉത്സാഹം ആ മുഖത്ത് തുടിപ്പുകളായി.
“ഹൂയ്യ്.............. വാവ്വ്.......വാട്ട് എ നൈറ്റ്.....വാട്ട് എ മൂഡ്.........അല്ലേ....!!!“
“കമോൺ ഗയ്യ്‌സ്സ്............ലെറ്റസ്സ് ബ്ലാസ്റ്റ് ദി ഷാമ്പെയിൻ..............ഹൂ..... ഹൂ...........”
പ്രായം മറന്നുള്ള ആഘോഷം..... ആ രാത്രി അയാളുടേതാക്കി മാറുകയായിരുന്നൂ അവിടെ.... പൊട്ടിച്ച ഷാമ്പെയിൻ നന്നായി ഒന്നു കുലുക്കി ചുറ്റുപാടും ചീറ്റിച്ചൂ......
“ഹൂ....ഹാ..........!!“
ചുറ്റിലും ആരൊക്കെയോ തങ്ങളുടെ വസ്ത്രങ്ങളിൽ അതു വീഴാതിരിക്കാൻ നന്നായി കഷ്ടപെടുന്നത് പോലെ..... അയാൾക്കതാവേശമായി..... അങ്ങോട്ടൊക്കെ ഇത്തിരി കാര്യമായി തന്നെ ഷാമ്പെയിൻ ചീറ്റി തെറിച്ചൂ. സോഫയുടെ അരികിലെ സ്റ്റാന്റിൽ തലയിൽ ഒരു കൊട്ട ഓർക്കിഡ് പൂക്കളുമായിരുന്ന മാർബ്ബിൾ സുന്ദരി ആ ഷാമ്പെയിനിൽ വല്ലാതെ കുളിച്ചൂ. പാതിയിലതികമൊഴിഞ്ഞ ഷാമ്പെയിൻ ബോട്ടിൽ ചുണ്ടോടു ചേർക്കുന്നതിനിടയിൽ അവളെ ഒന്നു നോക്കി കണ്ണുറിക്കി അയാൾ തന്റെ കുസ്യതിയറിയിച്ചു.......
ടീപ്പോയിലെ കേക്കിൻ കഷ്ണങ്ങൾ മദ്യകുപ്പികൾക്കു വഴിമാറി.....
“ഫ്രൺസ്സ്... കമോൺ.......കമോൺ..... ഹാവേ ഡ്രിംഗ്......... “
തന്റെ ഫേവ്റൈറ്റ് ബ്രാന്റ് വിസ്കിയെടുത്ത് ഒരു ടൈറ്റ് പെഗ് ഒഴിച്ചു വച്ചൂ..... കുടിക്കാനാഞ്ഞു..
“ഓഹ്....സോറി.. ഫ്രൺസ്സ്.....ഞാനോർത്തില്ലാ......“ വീണ്ടും നാലഞ്ച് ഗ്ലാസ്സുകളിൽ വിസ്കി പകരുന്നതിനിടെ അയാൾ തലയുയർത്തി ചോദിക്കുന്നുണ്ടായിരുന്നൂ
“യൂ വാണ്ട് ഐസ്സ്......?” “ഹേയ്യ് വാട്ട് യൂ പ്രിഫർ......സെയിം ആസ് ബിഫോർ നോ..?“
“ഹ ഹ ഹ ഓൾഡ് മാൻ ഐ നോ യുവർ കോമ്പിനേഷൻ വെൽ... “
ഒഴിച്ചു വച്ചതിൽ ഒന്നെടുത്ത് അയാളുറക്കെ പറഞ്ഞൂ “ചിയേഴ്സ്സ്........” അതാ നാലു ചുവരുകളും ഏറ്റു പറഞ്ഞു.
ആ ഡിസ്കോ ലൈറ്റിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ സംഗീതത്തിന്റെ താളം അയാളുടെ ചുവടുകളുടെ വേഗത കൂട്ടുമ്പോൾ ടീപ്പോയിലെ ഗ്ലാസ്സുകൾ ഒഴിയുകയും നിറയുകയും ചെയ്യ്‌തുകൊണ്ടേയിരുന്നൂ.. ധ്രുത ചടുല താളങ്ങൾ ആ സിരകളിൽ പിന്നെയും പടർന്നു കയറി... ഒരു വല്ലാത്ത മൂഡ്....
“യൂ നോ ഫ്രൺസ്സ്.... നൌ ഐ ഫീൽ ദി സെയിം.....” “യെസ്സ് ആം ദ ഹാപ്പിയസ്റ്റ് മാൻ ഇൻ ദ വേശ്ഡ്....”
കയ്യിലിരുന്ന പെഗ്ഗിൽ കുറച്ച് കുടിക്കുന്നതിനിടയിൽ അയാൾ വിളിച്ചൂ പറഞ്ഞൂ
“യെസ്സ് യെസ്സ് യൂ ഡിസേർവിറ്റ്...........”
“ഹ ഹ ഹ.....താങ്ക്യൂ......താങ്ക്യൂ........”
ബ്രിട്ട്നിയുടെ ശബ്ദം പിന്നെയും കൂടി കൂടീ വന്നു. തളർച്ചയില്ലാതെ പാടുന്ന അവളേക്കാൾ ഉത്സാഹത്തിലായിരുന്നു അയാളും. ആ നാലു ചുമരുകൾക്ക് പുറത്തുള്ള ആഘോഷങ്ങളൊന്നും ഇതിനും മീതെയാവില്ല എന്നയാൾക്ക് തോന്നീ. അവിടുത്തെ കർണ്ണ ഘടോര ശബ്ദങ്ങൾ ആ വാതിൽക്കൽ പകച്ചു നിന്നൂ.....
“ഹൂ.........വാട്ട് എ നൈറ്റ്..........ഹ ഹ ഹ.............“
ആ രാത്രിയുടെ ഒടുവിലെപ്പഴോ ബ്രിട്ട്നി പാടിയൊഴിഞ്ഞു അതിനും മുമ്പേ ചുവടുപിഴച്ച ആ വ്യദ്ധൻ അവിടെ വീണൂറങ്ങുന്നുണ്ടായിരുന്നൂ.
രാവിലെ സെക്യൂരിറ്റിയുടെ പതിവ് കോളിംഗ് ബെൽ ഒന്ന് രണ്ടടിച്ചു കുറച്ചു വെയിറ്റ് ചെയ്തു വീണ്ടും ഒന്നു കൂടെ... ന്യൂസ്സ് പേപ്പറുമായി അക്ഷമനായി വാതിൽക്കൽ നിൽക്കുന്ന അയാളെ നോക്കി അടുത്ത ഫ്ലാറ്റിലെ ചേട്ടൻ വിളിച്ചു പറഞ്ഞു.....
“ലീവിറ്റ് ദെയർ മാൻ.....ലെറ്റ് ഹിം വേക്ക് അപ്പ് ഫ്രം ലാസ്റ്റ് നൈറ്റ്........ഹും ഒടുക്കത്തെ നൈറ്റ്.....!“
അകത്ത് ഇതൊന്നു മറിയാതെ അപ്പഴും അയാളതേ കിടപ്പ് കിടക്കുകയായിരുന്നൂ....... ഷാമ്പെയിനിൽ കുളിച്ച മാർബിൾ സുന്ദരിയുടെ മേനി ഈച്ചകൾ നക്കി തുടയ്ക്കുന്നുണ്ടായിരുന്നൂ......അതിന്റെയൊരിക്കിളിയോടെ അവൾ പറയുന്നുണ്ടാവാം........
“ഹോ ലാസ്റ്റ് നൈറ്റ് വാസ്സ് സോ ക്യൂട്ട്.......ബട്ട്.....”
Jan 11, 2010
Dec 28, 2009
ഏയ്യ് ഇല്ലാ അമ്മുക്കുട്ടി അതു പറയില്ലാ
“ഏയ്യ് ഇല്ലാ അമ്മുക്കുട്ടി അതു പറയില്ലാ............” അയാൾക്കുറപ്പായിരുന്നു.
“പിന്നെ ആരാവും......? “
“ഈശ്വരാ...... നീണ്ട പതിനഞ്ചുവർഷം എന്നെ അച്ഛാ എന്നു വിളിച്ച എന്റെ മകൾ ഇനി എന്നെ അംഗീകരിക്കുമോ.........!! എന്തു മുഖം വച്ച് ഇനി ഞാനെന്റെ മകളെ നോക്കും..... ഇത്രകാലം എന്റെ സ്വപ്നങ്ങളിൽ അമ്മുക്കുട്ടിയും മകളും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. ശിഷ്ടകാലവും അവർക്കു വേണ്ടിയല്ലെ ഞാൻ.......“
ഒരിക്കൽ എല്ലാമുപേക്ഷിച്ച് അമ്മുക്കുട്ടിയുടെ കയ്യുംപിടിച്ചിറങ്ങിയ ആ നാട്ടിലേക്ക് വീണ്ടും തിരിച്ചു പോകാൻ തോന്നിച്ച ആ നിമിഷത്തെ അയാൾ മനസ്സാ ശപിച്ചു. മനസ്സിൽ നൂറു നൂറൂ തെയ്യക്കോലങ്ങൾ അലറി വിളിച്ചു തുള്ളി. ചിന്തകൾ കാടുകയറിയ ആ സന്ധ്യയിൽ വരാന്തയിലെ തിരിവിളക്കിന്റെ വെളിച്ചത്തിലും അയാളുടെ കണ്ണിലെ ഇരുട്ട് കടുത്ത് കിടന്നു.
“ദേ അത്താഴം എടുത്ത് വച്ചു.... കഴിക്കുന്നില്ലേ.....?”
പതിഞ്ഞ ശബ്ദത്തിൽ അമ്മുക്കുട്ടിയുടെ ചോദ്യം........ രാഘവൻ ചിന്തകളുടെ ലോകത്ത് നിന്ന് തിരികെയിറങ്ങിയെങ്കിലും ദയനീയമായ ഒരു നോട്ടം മാത്രമായിരുന്നു അയാളുടെ മറുപടി.
“ഇങ്ങനെ വിഷമിച്ചിട്ടെന്താ........എനിക്കറിയില്ലെ എന്റെ രാഘവേട്ടനെ...... അവൾക്കും അവളുടെ ഈ അച്ഛനെ മനസ്സിലാവും............”
അവർ അടുത്തിരുന്ന് അയാളെ സമാധാനിപ്പിച്ചു. രാഘവന്റെ കണ്ണുകളിൽ ആശ്വാസത്തിന്റെ ഒരു നേരിയ മിന്നലാട്ടം.
“എന്നാലും........“ ഒരു ഗദ്ഗദത്തിന്റെ മുന്നോടിയായി അയാളെന്തോ പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചു.
“ഒരു എന്നാലും ഇല്ല......... ഈ അമ്മുക്കുട്ടിക്ക് എല്ലാം നഷ്ടപെട്ടിടത്തു നിന്ന് ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളും തന്നിങ്ങോട്ട് കൂട്ടിവന്നത് രാഘവേട്ടനല്ലേ...... അത് മറന്നിട്ട് ഞാൻ.......“
തുളുമ്പിത്തുടങ്ങിയ അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട് രാഘവൻ ഒന്നേ പറഞ്ഞിട്ടുണ്ടാവൂ “നിന്നെയെനിക്ക് വിശ്വാസമാണ്.......”
അത്താഴത്തിനിരിക്കുമ്പോള്‍ രാഘവന്റെ കണ്ണുകൾ, എന്നും സ്നേഹത്തിന്റെ ഒരു പിടി നീട്ടാറുള്ള തന്റെ മകളുടെ മുഖത്തേക്ക് പോകാതിരിക്കാൻ ആയാസപ്പെടുന്നുണ്ടായിരുന്നു. ഒരു വിധത്തില്‍, കഴിച്ചെഴുന്നേറ്റ് കിടക്കയിലേക്ക് ചായുമ്പോൾ അടുത്തമുറിയിൽ അമ്മയും മകളും എന്തോ പിറുപിറുക്കുന്നത് കേൾക്കാമായിരുന്നു.
“എഴുന്നേറ്റ് ഒന്നങ്ങോട്ട് ചെന്നാലോ.......”
താൻ ചെയ്തതൊക്കെയും മകൾക്കു മുന്നിൽ ഒന്നു ന്യായീകരിക്കണമെന്നയാൾക്ക് തോന്നി. പക്ഷെ ഒന്നെഴുന്നേൽക്കാൻ പോലും ആവാത്തവിധം വല്ലാത്തൊരു തളർച്ച...
അവരുടെ സംഭാഷണത്തിലെ അവ്യക്തത രാഘവന്റെ കണ്ണുകളിൽ വീണ്ടും ഇരുട്ടിനെ കുത്തിത്തിരുകി. ആ ഒരങ്കലാപ്പിൽ നിന്നു പിന്നെ പതിയെ തന്റെ കരിമ്പടത്തിനുള്ളിലേക്കയാൾ ഒളിച്ചു.
രാത്രിയിലെപ്പൊഴോ ഒരു വിങ്ങലോടെ തന്റെ നെഞ്ചിലേക്കു പതിയെ കയറി വന്ന കൈപ്പടം അമ്മുക്കുട്ടിയുടേതാണെന്ന സമാധാനത്തിൽ അയാൾ കിടന്നു.
“ഇല്ലാ ഇതെന്റെ.......!!”
പുതപ്പൊന്നു മാറ്റി നോക്കിയാലോ........
“വേണ്ടാ......!!” ഒരു ഉൾവിളി.........
പക്ഷെ ആ കൈകൾ തന്നെ ഗാഢം പുണരുമ്പോൾ അയാളറിയാതെ ഉയർന്ന് നോക്കിപ്പോയി.............
“അച്ഛാ.........!!” ആ ഇരുട്ടിലും കണ്ണീരിൽ കുതിർന്ന് തിളങ്ങുന്ന കണ്ണുകളുമായി തന്റെ മകളുടെ പതിഞ്ഞ ശബ്ദം.
ഒന്നു തലോടികൊണ്ട് അയാൾ അവളേ മാറോട് ചേർത്തൂ
“മോളേ........എന്നോട് ക്ഷമിക്കടീ.........”, “നിന്റമ്മയില്ലാതെ എനിക്കൊരു ജീവിതം ഇല്ലായിരുന്നൂ അതാ ഞാൻ.............” വർഷങ്ങൾക്ക് മുമ്പ് താൻ ചെയ്യ്‌ത തെറ്റിന് അന്നയാൾ അവളോട് മാപ്പിരന്നൂ
“വേണ്ട അച്ഛാ......അങ്ങനെയൊന്നും പറയണ്ടാ..........എനിക്കീയച്ഛനെ മാത്രം മതി.........“
അവൾ അയാളെ തടഞ്ഞൂ........
അത്രനേരം അവിടെമാകെ തിങ്ങി നിന്നൊരു വീർപ്പുമുട്ടൽ ഒരു മഞ്ഞുതുള്ളി കണക്കെ ഉരുകിയില്ലാതാവുന്നത് കണ്ട് അമ്മുകുട്ടിയും അവരോട് ചേർന്നിരുന്നൂ.......

Dec 21, 2009
ഓട്ടം
“എടാ നിക്കടാ അവിടെ…….“
അവന്റെ പുറകെ ഓടുന്നതിനിടയിൽ ഒരു വിസിലടിയുടെ തുടർച്ചയായി ആ പോലീസ്സുകാരൻ അലറൂന്നുണ്ടായിരുന്നൂ.
പക്ഷെ മുന്നേ ഓടുന്നവന്റെ വേഗതയേ കുറയ്ക്കാൻ അതൊന്നും പോരായിരുന്നൂ. ഇറുക്കി പിടിച്ച പൊതികെട്ടുമായി അവൻ ഓട്ടം തുടർന്നൂ. പോലീസ്സുകാരന് വിടാൻ ഉദ്ദേശമില്ലാ അയാളൂടെ ടോർച്ചിന്റെ പ്രകാശം ആ രാത്രിയിൽ അവന്റെ വിയർത്തൊലിച്ച മുതുകിൽ തലങ്ങും വിലങ്ങും എന്തോ വരഞ്ഞുകൊണ്ടേയിരുന്നൂ. ആ പ്രകാശത്തിന്റെ ഔദാര്യം അവന്റെ വഴികളെയും കുറെയേറെ ഭദ്രമാക്കി. അക്ഷമനായ പോലിസ്സുകാരൻ വീണ്ടൂം വിളിച്ചു പറഞ്ഞൂ…..
“എടാ……… നിന്നോടാ പറഞ്ഞേ നിക്കാൻ……” അതു പറയുമ്പോൾ അയാളുടെ കാലുകൾക്കെന്തോ പിഴച്ചൂ ഒന്നു വീഴാനാഞ്ഞൂ. കൈയ്യിലിരുന്ന ടോർച്ച് നിലപതിക്കുമ്പോഴും ദൂരെ ഓടി മറയുന്ന അവനിലേക്കു തന്നെയായിരുന്നൂ അയാളുടെ നോട്ടം. നിലത്തു നിന്നും ടോർച്ച് കുനിഞ്ഞെടൂക്കുമ്പോഴേക്കും അവൻ അയാളൂടെ കണ്ണുകളിൽ നിന്നും അപ്രത്യക്ഷമായിരുന്നൂ.
ദേഷ്യം കൊണ്ട് വിറച്ചു വിയർത്ത ആ പോലീസ്സുകാരനിൽ പക്ഷെ നിശ്ചയ ദാർഡ്യം അപ്പോഴും പ്രകടമായിരുന്നൂ. അയാൾ അവിടുന്നെഴുന്നേറ്റ് അവൻ ഓടിമറഞ്ഞ ഇടവഴികളെ ലക്ഷ്യമാക്കി പാഞ്ഞൂ. പേടിപെടുത്തുന്ന ആ ഇരുട്ട് അയാളെ തെല്ലും കുലുക്കിയില്ല.
കുറുച്ചു ദൂരം പിന്നെയും മുന്നോട്ടൂ പോയപ്പോൾ ഇനി ആ ഇരുട്ടിൽ ഒരു അന്വേഷണത്തിന് പ്രസക്തിയില്ലായെന്നു തോന്നിയിട്ടെന്നവണ്ണം നിരാശയോടേ കഴുത്തിലിട്ടിരുന്ന തോർത്തുമുണ്ടുകൊണ്ട് വിയർപ്പുതുടച്ച് അയാൾ പിൻവാങ്ങാനാഞ്ഞൂ.
അവിടെ നിന്നൊന്നു വട്ടം കറങ്ങി നാലു പോലീസ്സ് തെറിയും പറഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് സമീപത്തെ മരത്തിനു പിറകിൽ ആരോ പതുങ്ങുന്ന പോലെ അയാൾക്ക് തോന്നിയത്. അയാൾ അലറി…
”എടാ പന്ന റാസ്ക്കൽ……. മറഞ്ഞു നിന്നാ കണ്ടുപിടിക്കില്ലാന്നു വിചാരിച്ചോടാ….?”
അയാളുടെ ഊഹം ശരിവയ്ക്കുമാറ് ആ രൂപം മരത്തിന്റെ മറവിൽ നിന്നും കുതറിയോടാനൊരുങ്ങി. അപ്പൊഴേക്കും പോലീസ്സുകാരന്റെ കൈകൾ അവന്റെ ചുമലിൽ പതിഞ്ഞിരുന്നൂ. പക്ഷെ അവന്റെ ലക്ഷ്യ ബോധം ആ പിടുത്തത്തിന്റെ ആയുസ്സിനെ കുറച്ചൂ.
അവന്റെ ലക്ഷ്യം അടുത്തുള്ള പൊന്തക്കാട് തന്നെയായിരുന്നൂ… പക്ഷെ ഞെട്ടി തെറിച്ചുള്ള ആ ഓട്ടം ഇരുട്ടിൽ പതുങ്ങി കിടന്ന കരിങ്കല്ലിൽ തട്ടി തെറിച്ച അടുത്ത മരകുറ്റിയിലിടിച്ച് പിന്നാക്കം തെറിച്ചു വീണവസാനിച്ചൂ.
പിറകേ പാഞ്ഞെത്തിയ പോലീസ്സുകാരൻ ഒരു വേട്ടപട്ടിയുടെ ക്രൌരത്തോടേ നിലത്തുകിടന്ന അവനെ കടന്നു പിടിക്കാനാഞ്ഞൂ….
“കഴുവേറീട മോനെ……… രക്ഷപെടാൻ നോക്കുന്നോടാ…..”
കൈയ്യിലുരുന്ന ടോർച്ചിന് അവനിട്ടൊന്നു കൊടൂക്കാനാണയാൾക്ക് തോന്നിയത്
“എന്നെ ഒന്നു ചെയ്യല്ലേ സാറേ………” എന്ന തളർന്ന ശബ്ദത്തിലുള്ള അവന്റെ നിലവിളി അയാളെ തെല്ലൊന്നു പിന്തിരിപ്പിച്ചൂ.
ടോർച്ച് ലൈറ്റിന്റെ വെട്ടത്തിൽ അവന്റെ നെറ്റിപിളർന്നൊഴുകിയ ചോരയാൽ കുതിർന്ന ചുണ്ടിൽ നിന്ന് പിന്നെയും എന്തൊക്കെയോ ശബ്ദങ്ങൾ പുറത്തുവരാൻ പ്രായസപെടുന്നത് അയാൾ കണ്ടു.
“അവന്….അവന്….. തീരെ വയ്യ സാർ……….ഇത് ………പൈസ്സാ… തികഞ്ഞില്ല സാർ……” വേദന കൊണ്ട് പുളഞ്ഞു പുളഞ്ഞു ഒടുക്കം നിശ്ചലമാകുന്നതിനിടയിൽ അവനെങ്ങനെയോ അതൊക്കെ പറഞ്ഞൊപ്പിച്ചൂ. അപ്പോഴും അവന്റെ കൈപ്പിടിയിൽ ആ പൊതികെട്ടിന്റെ കുറച്ചുഭാഗം ഭദ്രമായിരുന്നൂ.
സമീപത്ത് വീണുപൊട്ടിയ കുപ്പിയിൽ നിന്ന് ഏതോ മരുന്നിന്റെ ഗന്ധം അവിടമാകെ പരക്കുന്നുണ്ടായിരുന്നൂ.
ആ രാത്രിയെ അയാൾ വല്ലാതെ ഭയപെട്ടൂ തുടങ്ങിയിരുന്നൂ. എന്തോ തലചുറ്റുന്നതു പോലെ…. ചേതനയറ്റ ആ ശരീരത്തിനരികിൽ നിന്നും ആ കുപ്പി കഷ്ണങ്ങളിൽ ചിലത് പെറുക്കി എടുക്കുന്നതിനിടയിൽ അയാൾ തന്റെ ചുറ്റുപാടും ഒന്നു നോക്കി. ഇരുട്ട് ഒരു കനത്ത മതിൽ തീർത്തപോലെ……….
നിലത്തുകിടന്നു കത്തുന്ന ടോർച്ച് അപ്പോഴും ആ മരക്കുറ്റിയെ തന്നെ നോക്കിയിരിന്നു. ചോരയൊലിക്കുന്ന വായിൽ നിന്നും വിക്യതമായി ഉന്തി നിൽക്കുന്ന ദംഷ്ട്രകളുമായി തന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന ഒരു രാക്ഷസനെ പോലെ അയാളിലത് കാണപെട്ടു…….

Subscribe to:
Posts (Atom)