പതിവുപോലെ അന്നും ഇന്റർനെറ്റ് കഫേയിലെ ഇടുങ്ങിയ ക്യൂബിക്കിളിൽ നനഞ്ഞൊട്ടാൻ തുടങ്ങുന്ന തന്റെ ചുരിദാറിലെ ചുളുക്കുകൾ കൂടിക്കൂടി വന്നപ്പോൾ ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു:
“ഹോ നിന്റെ പ്രണയത്തിന്റെ നോവ്, ഇന്നിത്തിരി കൂടുതലാ......!”
“അല്ലെങ്കിലും ഈ സുവോളജി പൊതുവെ ഇത്തിരി ടഫാ മോളൂ“ മുഖമുയർത്താതെ അവൻ.
കീ ബോർഡിലെ “എ“ യും “ബി”യും “സി”യുമൊക്കെ അവളുടെ വിയർപ്പിന്റെ രുചി നൊട്ടി നുണഞ്ഞു രസിച്ചു...ഇടയ്ക്കവന്റെയും... മൌസ്സിന് അതൊരു ആഘോഷമായിരുന്നു. മോണിറ്റർ പക്ഷെ സ്ക്രീൻ സേവറിട്ട് മുഖം പൊത്തിക്കളഞ്ഞു.
ഒക്കെ കണ്ട് കൊതി തീർന്നിട്ടോ വെറുത്തിട്ടോ മടുത്തിട്ടോ എന്തോ യു.പി.എസ്സ്. പോലുമറിയാതെ ആ സിസ്റ്റം ഒരിക്കൽ ഷട്ട്‌ഡൌൺ ആയി. ട്രിപ്പായതാവും എന്നാണ് ആദ്യം കരുതിയത്, പക്ഷെ സത്യത്തിൽ കറണ്ട് അടുത്ത ട്രാൻസ്സ്‌ഫോർമറിൽ പോലും ഉണ്ടായിരുന്നില്ല.
Apr 13, 2010
Mar 17, 2010
"പായുടെ അടിയില്‍ നാ കിടന്നാല്‍"
മണി നാല് കഴിഞ്ഞിട്ടുണ്ടാവും. വല്ലാത്ത ക്ഷീണം.
“ഹൊ പുല്ല്ല് ഉറക്കം വന്നിട്ട് വയ്യ. നിന്റെ നിർബദ്ധം കൊണ്ടാ ഇല്ലെങ്കിൽ ഞാൻ വരില്ലായിരുന്നു. പാതിരാത്രിക്ക് അവന്റെ ഒരു നൃത്ത ബാലെ.” നല്ലൊരു കോട്ടുവായും ചേർത്ത് ഞാൻ അത് പറയുമ്പോൾ രാജേഷിന്റെ മുഖത്ത് “ഹൊ കലാ ബോധമില്ലാത്തവൻ“ എന്ന ഭാവം.
വളവിനടുത്തെത്തിയപ്പോൾ അവൻ യാത്ര പറഞ്ഞു “ശരി അളിയാ അപ്പോ നാളെ രാവിലെ കാണാം.”
“ശരീടാ” ഞാൻ തിരിഞ്ഞൊന്ന് നോക്കി ആ നീളൻ വഴിയുടെ അങ്ങേ അറ്റത്ത് തുമ്പറയമ്മയുടെ തിരുനട ദീപാലങ്കാരത്തിൽ കുളിച്ചു നിൽക്കുകയാണ്. കൈവിരലുകൾ ഞാൻ പോലുമറിയാതെ നെഞ്ചിനെ സ്പർശിച്ചു.. “ദേവി....”
ഇത്തിരികൂടി നടക്കണം വീട്ടിലേക്കെത്താൻ. പാതി ഉറക്കവുമായി മുന്നോട്ട്. പെട്ടന്നാണ് പിറകിൽ നിന്ന് ഒരു ഒച്ചയും ബഹളവും “ഓടിക്കോ.... ഓടിക്കോ....”
എനിക്കൊന്നും മനസ്സിലായില്ല തിരിഞ്ഞു നിന്നു നോക്കി അകലെ ആ വെളിച്ചത്തിനുള്ളിൽ നിന്ന് അവ്യക്തമായ കുറെ രൂപങ്ങൾ എന്റടുത്തേക്ക് ഓടി വരുന്നു. ബാലെ കഴിഞ്ഞു വരുന്ന കുറച്ചുപേർ എങ്ങോട്ടൊക്കെയോ ചിതറി ഓടുകയാണ്. കാര്യം മനസ്സിലായി വരുമ്പഴേക്കും തെക്കേലെ ഗോവിന്ദേട്ടന്റെ ആന ശങ്കരൻകുട്ടി എനിക്കടുത്തെത്താറായി കഴിഞ്ഞിരുന്നു. ‘ഇനി ഓടുക തന്നെ’ എന്ന ചിന്ത തലച്ചോറിൽ നിന്ന് കാലുകളിലേക്ക് പ്രവഹിക്കുന്നതേയുള്ളൂ അവന്റെ നീണ്ടു കൂർത്ത കൊമ്പുകൾ എന്റെ കണ്ണുകളിൽ നിറഞ്ഞു. ഒപ്പം ഒരു അലർച്ചയും. പണ്ടെ എന്നോടിത്തിരി കലിപ്പുള്ളതാ അവന്. ഞാൻ കൈയ്യിലുണ്ടായിരുന്ന ക്ഷീണവും ഉറക്കവുമൊക്കെ വലിച്ചെറിഞ്ഞ് ഓട്ടം തുടങ്ങി. തിരിഞ്ഞു നോക്കേണ്ട കാര്യമില്ല ചങ്ങലകിലുക്കം ചിന്നം വിളിയിൽ ചേർന്നലിഞ്ഞ് എന്റെ കാതിൽ തറഞ്ഞു കയറുന്നുണ്ട്. വീടു തന്നെ ലക്ഷ്യം. ഓടിയോടി ഞാൻ തുറന്നു കിടന്ന കുട്ടി-ഗെയിറ്റിലൂടെ അകത്തേക്ക്. വാതിൽക്കലെത്തി തുറക്കാൻ ശ്രമിക്കുമ്പഴേക്കും അവൻ ഞങ്ങളുടെ ഗെയിറ്റ് തകർക്കുന്നതിന്റെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു. നാശം പിടിക്കാൻ അകത്ത് നിന്ന് ചാവി തിരുകി വച്ചിരിക്കുകയാണ്. ഇനി അത് നോക്കി നിന്നാൽ ആന എന്റെ കഥ കഴിച്ചതു തന്നെ. എങ്ങനെയും മുകളിലത്തെ നിലയിലെത്തണം. അവൻ അടുത്തെത്തുന്നതിനു മുമ്പേ ഞാൻ എങ്ങനെയോ സൺ ഷെയിഡിൽ ചാടി കയറി. അവന് വാശിയായി, തലകുലുക്കി തുമ്പിക്കൈ ഉയർത്തി എന്റെ കാലിൽ ചുറ്റി പിടിക്കാനാഞ്ഞു. “അമ്മേ..” ഞാൻ അറിയാതെ വിളിച്ചു പോയി.
ഭാഗ്യത്തിന് ഒറ്റചാട്ടം കൊണ്ട് മുകളിലത്തെ നിലയിലെ സിറ്റൌട്ട് ഗ്രീല്ലിൽ പിടികിട്ടി. തുമ്പിക്കൈ പിന്നെയും നീണ്ടു. ഞാൻ പറ്റിപ്പിടിച്ച് ആവുന്നത്ര മുകളിലേക്ക് കയറി. തിരിഞ്ഞു നോക്കി ‘അവന്റെ ചുവന്ന തീക്കട്ട കണ്ണുകൾ തുറിച്ചു നിൽക്കുകയാണ്’ അത് എന്റെ ബാക്കിയുള്ള ധൈര്യം കൂടി ചോർത്തിക്കളഞ്ഞു. പേടികൊണ്ട് ഞാൻ ആലിലപോലെ വിറച്ചു. “അയ്യോ ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കണേ...”
എന്നെ വിടാൻ ഉദ്ദേശമില്ലാത്തതുപോലെ അലറികൊണ്ട് അടുത്തു നിന്ന പേരമരം ഒടിച്ച് അവനെന്നെ ആഞ്ഞടിച്ചു. ദൂരെ തെറിച്ചു വീണ എന്റെ അടുത്തേക്ക് വിജയീ ഭാവത്തോടെ അവൻ ഓടിയടുത്തു. പിടഞ്ഞെണീറ്റ് പ്രാണ വേദനയോടെ ഞാൻ ഓടി. തിരിഞ്ഞു നോക്കാൻ പോലും മിനക്കെടാതെയുള്ള എന്റെ ഓട്ടം. ഓടിയോടി വെളിച്ചം കണ്ട ഒരിടത്തേക്ക് ഞാൻ ഓടി കയറി. അടുത്തുകണ്ട കസേരയിലിരുന്ന് മേശയിലേക്ക് തല കുമ്പിട്ടു. ഓടിയതിന്റെ അണപ്പ് തീരുന്നത് വരെ അങ്ങനെയിരുന്നു പോയി.
‘‘എത്ര നേരമായെന്നറിയാമോ ഞാനിവിടെയിരിക്കുന്നു. പതിനൊന്നു മണിയെന്നു പറഞ്ഞിട്ട് സമയമിപ്പോ എത്രായി?” “എവിടെയായിരുന്നു ഇത്ര നേരം” പതിയെ മുഖമുയർത്തി നോക്കിമ്പോൾ “സോജയാണ്” ഉണ്ട കണ്ണുരുട്ടി ആകെ ചൂടിലാണ്. “സെക്കന്റ് അവർ പ്രാക്ടിക്കലുള്ളതായിരുന്നു അതും കട്ട് ചെയ്തിട്ടാ ഞാൻ ഇവിടെ വന്ന് കുത്തിപ്പിടിച്ചിരിക്കുന്നത് അറിയാമോ?”
ഹോ ഭാര്യയുടെ കോടതിയിൽ അപ്പീൽ കിട്ടിയാലും കാമുകിയുടെ കോടതിയിൽ അപ്പീൽ കിട്ടാൻ വലിയ പാടാണു ഭഗവാനെ!!! “രാഘവേട്ടാ രണ്ട് സ്പെഷ്യൽ ചായ” അതും പറഞ്ഞ് അവൾ മാത്രം കാണെ ആ വിരലിൽ ഒരു നുള്ളുകൊടുത്തു. “ഹ്മ്മ്!!” കൈ വലിക്കുന്നതിനേക്കാൾ വേഗത്തിൽ അവൾ മുഖം കൂടീ അങ്ങു തിരിച്ചു കളഞ്ഞു. “സോറി മോളെ നിനക്കറിയാലോ ഇലക്ഷൻ ക്യാമ്പെയിൻ നടക്കുകയല്ലേ. എനിക്കത് കളഞ്ഞിട്ട് വരാനൊക്കുമോ?” “ഈ തിരക്കൊന്ന് കഴിയട്ടെ ഒരു ഫുൾ ഡേ എന്റെ സോജാ രാജകുമാരിക്ക് വേണ്ടി മാത്രം..” ഞാൻ പെട്ടന്ന് റൊമാന്റിക്കായി.
“പോ അവിടുന്ന്” അതു പറഞ്ഞ് അവൾ ദേഷ്യത്തിന്റെ അടിയിൽ നിന്ന് നാണം നിറമിട്ട ചിരിയുടെ വിരിയെടുത്ത് എന്റെ മേലേക്കിട്ടു. ഈ ലോകത്ത് ഞങ്ങൾ രണ്ടും മതിയെന്ന് തോന്നിപോയി!
“ചായ........!!” ഹോ ഈ സ്വർഗ്ഗത്തിൽ ആർക്കാടാ ഇത്ര കഠോരമായ ഒരു ശബ്ദം?. ആരത്? നോക്കുമ്പോൾ അതാ വീണ്ടും. “എന്തുവാടാ നീ ഈ ലോകത്തൊന്നുമല്ലേ?” “തൃസന്ധ്യക്കിരുന്നു സ്വപ്നം കാണാതെ ചായ കുടിച്ചട്ട് പോയി കുളിക്കാൻ നോക്കടാ......” അയ്യോ അമ്മ!!
ഞാൻ ശരിക്കും ഒന്നു ചമ്മി.
മൊബൈൽ അടിക്കുന്നുണ്ട്. അബിയാണ് വൈകിട്ട് ചീട്ടുകളിക്കാൻ ചെല്ലാമെന്ന് പറഞ്ഞതാ. ഇനി കുളി കഴിഞ്ഞ് അങ്ങ് ചെല്ലുമ്പഴേക്കും സമയം കുറെയാവും.
എന്റെ ഒരുക്കമല്ലേ അതുപോലെ തന്നെ സംഭവിച്ചു, രാത്രിയായി. അവന്റെ വീട്ടിൽ ചെന്ന് കതവിൽ മുട്ടിയതും കറണ്ട് പോയതും ഒരുമിച്ച്. ഞാൻ നീട്ടി വിളിച്ചു “എടാ അബീ....” എവിടെ ഒരനക്കവുമില്ല. വാതിൽ തുറന്ന് കിടപ്പുണ്ട്. ചെറിയ നിലാവുണ്ടെങ്കിലും പെട്ടന്ന് വെളിച്ചം പോയതു കാരണം ഒന്നും വ്യക്തമല്ല. മൊബൈലിന്റെ വെളിച്ചത്തിൽ വാതിൽ തുറന്ന് ഉള്ളിൽ കയറി വീണ്ടും വിളിച്ചു നോക്കി ഒരനക്കവുമില്ല. അവന്റെ അമ്മയെ വിളിച്ചിട്ട് കാര്യമില്ല, അപ്പുറത്ത് സീരിയൽ കാണാൻ പോയി കാണും. ‘ഇവനു എവിടേലും പോകുമ്പോ കതക് അടച്ചിട്ടു പൊയ്ക്കൂടെ വല്ല കള്ളന്മരും കയറിയാലോ?‘ ഓരോ മുറിയും കയറിയിറങ്ങി നോക്കി. എങ്ങുമില്ല... അടുക്കളയിൽ എന്തോ വീഴുന്ന ശബ്ദം. “ഹോ തീറ്റ പ്രാന്തൻ ഇരുട്ടത്തിരുന്നു വെട്ടി വിഴുങ്ങുകയായിരിക്കും.” ഒന്ന് പേടിപ്പിച്ചു കളയാം.
ഒറ്റച്ചാട്ടത്തിന് അടുക്കളയുടെ വാതിൽ ഞാൻ തള്ളിത്തുറന്ന് അകത്തു കടന്നു. “അയ്യോ....” എന്തിലോ തട്ടി ഞാനും മൊബൈലും രണ്ടുവഴിക്ക് തെറിച്ചു വീണു. ആ വീഴ്ചയിൽ വീണ്ടും എവിടെയൊ ഒന്നുകൂടി തട്ടി മലന്നർടിച്ച് നിലത്തേക്ക്. കിടന്ന കിടപ്പിൽ മുകളിലേക്ക് നോക്കിയ ഞാൻ കിടുങ്ങി പോയി. ഓടിളക്കി മാറ്റിയ വിടവിലൂടെ ഒരു മെല്ലിച്ച ശരീരം ഊർന്ന് താഴേക്ക് വരുന്നു. “അയ്യോ കള്ളൻ....... കള്ളൻ.....” എന്റെ ഒച്ചകേട്ട് ആ രൂപവും ഒന്ന് പരിഭ്രമിച്ചു എന്ന് തോന്നുന്നു. ഒരു വടിയെടുത്ത് അവനൊന്ന് കൊടുക്കാൻ തോന്നി. പക്ഷെ എഴുന്നേൽക്കാൻ പറ്റുന്നില്ല നടുതല്ലി വീണതിന്റെയാവും തലക്കൊരു പെരുപ്പ്.
കിടന്ന കിടപ്പിൽ എന്റെ കൈ അവിടെമാകെ പരതി. പിടികിട്ടിയത് ഒരു ജഗ്ഗിലാണെന്നു തോന്നുന്നു. നിറയെ വെള്ളമുണ്ട് അതാവണം നല്ല ഭാരം. അറിയാതെ പെട്ടന്ന് ചാടിയെണീറ്റുപോയി. ഒന്നുകൂടി മുകളിലേക്ക് നോക്കി.
“അല്ല കള്ളൻ........ആ കള്ളനെവിടെ....” ഞാൻ ചുറ്റുപാടും നോക്കി.
“ഹൊ എന്താ നിങ്ങൾക്കീ പാതിരാത്രിക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?” അഴിഞ്ഞു കിടന്ന മുടി മടക്കി കെട്ടികൊണ്ട് ലതിക എഴുന്നേറ്റിരുന്നു.
അല്പനേരത്തേക്ക് എനിക്ക് ഒന്നും പിടികിട്ടിയില്ല. അപരിചിതമായ ഏതോ സ്ഥലത്തെത്തിപെട്ട അവസ്ഥയായിരുന്നു.
“എന്താ അമ്മേ..... എന്തിനാ അച്ഛൻ നിലവിളിച്ചേ....?”
“നിന്റെ അച്ഛന്റെ ഓരോ വട്ട്. എവിടുന്നേലും കൊറെ കള്ളും കോരി കുടിച്ചോണ്ട് വരും വെറുതെ പാതിരാത്രിക്ക് മനുഷ്യനെ പേടിപ്പിക്കാൻ.” “നീ കെടന്നുറങ്ങ് രാവിലെ സ്കൂളിൽ പോകേണ്ടതല്ലേ.”
ആ ജഗ്ഗിലെ വെള്ളം പകുതിയോളം വയറ്റിലാക്കി തിരിഞ്ഞു നോക്കുമ്പോഴും രാത്രി ഉറക്കം മുടക്കിയതിന്റെ അരിശം അടങ്ങാതെ ലതിക എന്നെ എന്തൊക്കെയോ പിന്നെയും പറയുന്നുണ്ടായിരുന്നു.

Feb 27, 2010
ഒരു അഹങ്കാരിയുടെ കഥ

“സുകു നിനക്കറിയാമോ എന്റെ അടുത്ത കഥ നിന്നെക്കുറിച്ചാണ്.“
അവന്റെ മടിയിൽ തലവെച്ചുകിടന്നുകൊണ്ട് നീലിമഅതുപറയുമ്പോൾ സുകുവിന്റെ കണ്ണുകളിൽ അത്ഭുതമായിരുന്നു. അവളുടെ മുടിയിഴകളിൽ നിന്ന് പെട്ടന്ന് കൈവലിച്ച്തെല്ലൊരാകാംക്ഷയോടെ അവൻ ചോദിച്ചു:
“എന്നെക്കുറിച്ചോ?
“അതെ സുകൂ, നിന്നെക്കുറിച്ചു തന്നെ. ജീവിതസന്ധികളിലെവിരഹത്തിന്റെ കയ്പും ഏകാന്തതയുടെ നഷ്ടങ്ങളും മരണത്തിന്റെശൂന്യതയും ഒക്കെ ഒരുപാടെഴുതി മടുത്തിരിക്കുന്നു.! ഇനിപുതിയതെന്തെങ്കിലും വേണം. ഇതിലൂടെ നീലിമയെന്നഎഴുത്തുകാരിയുടെ ഒരു പുതിയ മുഖം പുറംലോകം കാണട്ടെ. സമൂഹം എന്റെ മേൽ ഒട്ടിച്ചുവെച്ച സദാചാരത്തിന്റെ മുഖംമൂടിഅഴിഞ്ഞുവീഴട്ടെ.“
“കുറെ വിവാദങ്ങൾ ഉണ്ടാക്കാം എന്നല്ലാതെ നിങ്ങൾക്കിതുകൊണ്ട് പ്രത്യേകിച്ചെന്തുനേട്ടമുണ്ടാകാനാണ്?” “അല്ലെങ്കിൽത്തന്നെ ഒരു കഥയുമില്ലാത്ത എന്നെക്കുറിച്ച് എന്തെഴുതാൻ.“
“ഇല്ല സുകു.. കഥയില്ലായ്മകളുടെ ഈ ലോകത്ത് നിന്റെ കഥയ്ക്ക് പ്രസക്തിയേറെയാണ്.“
“ഹും ഒരു പൈങ്കിളിക്കഥക്കപ്പുറമൊന്നും അതിനു പ്രസക്തിയുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല.”
“തീർച്ചയായും ഉണ്ട് സുകു. സ്നേഹിക്കാൻ കൊള്ളരുതാത്തവളെന്ന് മുദ്രകുത്തി, എന്നെയീ നഗരത്തിന്റെതിരക്കുകളിൽ തനിച്ചാക്കി, പറിച്ചെടുത്ത താലിയുമായി അയാൾ നടന്ന കന്നപ്പോൾ, ശൂന്യമായ എന്റെലോകത്തേക്ക് ആശ്വാസത്തിന്റെ പുതിയ കഥകൾ കൊണ്ടുവന്നത് നീയാണ്.“ “ഇന്ന് നമുക്കിടയിൽപിരിയാനാവാത്ത വിധം ഒരടുപ്പം രൂപപ്പെട്ടതായി എനിക്ക് തോന്നുന്നു.”
വാചാലയായ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്ന അവന്റെ കവിളിൽ തലോടികൊണ്ട്അവൾ പറഞ്ഞുകൊണ്ടേയിരുന്നു. പിന്നെയും പല ചോദ്യങ്ങളും ഉത്തരങ്ങളും.
“എന്തായിരുന്നു സുകൂ, ശരിക്കും നമുക്കിടയിലുണ്ടായിരുന്നത്..? പ്രണയമാണോ….അതോമറ്റെന്തെങ്കിലുമോ.?“
“അതെ. ഒരു തരത്തിൽ പ്രണയം തന്നെ അല്ലേ.? മനസ്സിന്റെ ഉള്ളിലേക്കിറങ്ങിച്ചെന്ന് ബാധ്യതകൾസ്യഷ്ടിക്കാത്ത പ്രണയം!!“
“നമ്മൾ ആദ്യമായി കണ്ടതെന്നാണെന്ന് നിനക്കോർമ്മയുണ്ടോ.? അല്ലെങ്കിലും അതിനെന്തു പ്രസക്തിഅല്ലെ.?” “നീ ചോദിക്കാറുള്ളതു പോലെ, അടുത്ത ഫോൺകോൾ എപ്പോഴാവണം…അതുമാത്രമേഞാനും ചിന്തിക്കാറുള്ളു.“
തന്റെ മാറിലെ രോമക്കൂട്ടങ്ങൾക്കിടയിൽ അവളുടെ കൈകൾ എന്തിനോവേണ്ടി പരതുമ്പോഴും ഒരുവിസ്മയം മാത്രം ബാക്കി വച്ച മുഖവുമായി അവൻ അവളെ കേൾക്കുക
മാത്രം ചെയ്തു..
“നിന്നോടൊത്തിരിക്കുമ്പോൾ കിട്ടുന്ന ലഹരി. വേറൊരു പെണ്ണിനും കിട്ടിപ്പോകരുത് എന്ന് ഞാൻ ശഠിച്ചുപോകുന്ന ലഹരി. എന്തൊക്കെയോ വെട്ടിപ്പിടിച്ചെന്ന് സ്വയം അഹങ്കരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നലഹരി. ഞാനാഗ്രഹിച്ചതും നീ എനിക്ക് ആവോളം തന്നതും അതു മാത്രമായിരുന്നല്ലോ. പകരമായി എന്തുവേണം എന്ന് ചോദിച്ച പ്പോഴൊക്കെ എന്റെ വാനിറ്റിബാഗിൽ നിന്ന് നോട്ടമെടുക്കാതിരുന്ന നിന്നോട്എനി ക്കൊട്ടും വെറുപ്പ് തോന്നിയിരുന്നില്ല.“
കണ്ണീരുപോലെ വെളുത്തും ചുവന്നും നീലിച്ചും നേർത്ത ചില പാടകൾ മാത്രമേ നമുക്കിടയിൽഎന്നുമൊരു തടസ്സമായുണ്ടായിരുന്നുള്ളൂ. ഒരുപക്ഷേ, അവ അകറ്റി നിർത്തി യത് രണ്ടുമനസ്സുകളെയായിരുന്നോ.? ഞാൻ പറഞ്ഞ വഴികളിലൂടെ എന്റെ നീലിമകൾ തേടിയുള്ള നിന്റെയാത്രകൾ…വികാരങ്ങളുടെ ആ വേലിയേറ്റങ്ങൾക്കൊടുവിൽ ഓരോ സുഖാലസ്യത്തിലേക്കും എന്നെ നീഎടുത്തുയർത്തുമ്പോൾ വിശ്വം ജയിച്ച പുരുഷനെ, സ്വയം വരഞ്ഞിട്ട വരയിലൂടെ നടത്തിയഭാവമായിരുന്നോ എനിക്ക്.?“
“എന്റെ കഥാകാരീ, ഇന്ന് നീ നല്ല മൂഡിലാണല്ലോ.?” അവളുടെ വെളുത്തു ചുവന്ന കവിളിനെ ഒരുകുഞ്ഞുനുള്ളുകൊണ്ട് ഒന്നുകൂടി തുടുപ്പിക്കുന്നതിനിടയിൽ ഒരു തമാശ പോലെ അവൻ ചോദിച്ചു.
“എന്താ സുകൂ, നിനക്ക് ബോറടിക്കുന്നുണ്ടോ?”
“ഏയ്, തീരെയില്ല. ഞാനൊരു നല്ല കേൾവിക്കാരൻ കൂടിയാണ്.”
“ഒരുപാടുതവണ ചോദിക്കാനോർത്ത് ഒഴിവാക്കിയ ഒരു ചോദ്യം ഞാനിപ്പോൾ ചോദിക്കട്ടെ സുകൂ.?“
“ഉം .?”
“നീ എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ?”
“നിങ്ങളോട് മാത്രമല്ല എനിക്കെല്ലാവരോടും സ്നേഹമാണ്.! പക്ഷേ, ഒന്നു ഞാൻ പറയാംപകൽവെളിച്ചത്തിൽ എന്റെ നേരെ തിരിയ്ക്കാനറയ്ക്കാത്ത ഈ മുഖത്തോട് മാത്രം എനിക്കൊരു പ്രത്യേകമമത തോന്നിയിട്ടുണ്ട്. അത്രമാത്രം. അതിനപ്പുറമൊന്ന്...... ഇല്ല അതു ഞാൻ ആഗ്രഹിക്കാൻ പാടില്ലഎന്ന് തോന്നുന്നു.”
ഇതിൽ നിന്നൊക്കെ ഒരു മാറ്റം നീ ആഗ്രഹിക്കുന്നില്ലേ സുകൂ?
“ഇതു ഞാൻ തിരഞ്ഞെടുത്ത എന്റെ ജീവിതമാർഗ്ഗമാണ്. ഒരു തിരിച്ചു പോക്ക് കാര്യങ്ങൾ ദുഷ്കരമാക്കുംഅതുമല്ല, നിങ്ങളടക്കം പലരും അത് ആഗ്രഹിക്കുന്നുമുണ്ടാവില്ല.”
“നീ ഈ ചെയ്യുന്നതൊക്കെ ശരിയാണെന്നാണോ പറഞ്ഞു വരുന്നത്?”
“ഞാൻ ശരിതെറ്റുകളെ തേടിപ്പോകാറില്ല. എന്നെ തേടിവരുന്നതിനെ നിരാശപ്പെടു ത്താറുമില്ല. നിങ്ങളുടെ സുഖം, ആനന്ദം അതാണെന്റെ നിലനിൽപ്പ്…അത്രമാത്രം.”
“അപ്പോൾ എന്റെ മുന്നിൽ നീ അഭിനയിക്കുകയായിരുന്നു എന്നാണോ?”
“ഉം...നല്ല അഭിനേതാവിനേ, ഈ മേഖലയിൽ മാർക്കറ്റുള്ളൂ.” ചുണ്ടിലൊരു ചെറുചിരി ബാക്കി വച്ച്അവനതു പറയുമ്പോൾ അവൾക്കും വല്ലാത്ത ചിരി വന്നു. അവൾ സ്വയം പിറുപിറുത്തു : “മണ്ടി..! മരമണ്ടി..!! അപ്പോൾ ഇത്രയും കാലം...ഓരോ തവണ ‘ഇനി വേണ്ടാ‘ എന്നു മനസ്സുപറയുമ്പോഴുംഒരിക്കൽ കൂടി‘ എന്നു തോന്നിപ്പിക്കുന്ന അവന്റെ സാമീപ്യം…അതു നൽകുന്നസംത്യപ്തി…അപ്പോഴൊക്കെ ശരിക്കും അവൻ ജയിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.”
“വീണ്ടും ഒരു പുരുഷനു മുന്നിൽക്കൂടി ഞാൻ......”
“എങ്കിലും നിന്നെ ഞാൻ സ്നേഹിച്ചു പോകുന്നു സുകൂ.”
പുറത്ത് വെളിച്ചം വീണുതുടങ്ങിയിരിക്കുന്നു. ബെഡ്‌റൂമിലെ മേശമേൽ മിഴി തുറന്നിരി ക്കുന്നടേബിൾലാമ്പ് കമ്പ്യൂട്ടർ മോണിറ്ററിലെ സ്ക്രീൻ-സേവർ മീനുകൾ നിർബാധം നീന്തിത്തുടിക്കുകയാണ്. ആഴ്ന്നിറങ്ങാൻ കൊതിക്കുന്ന പ്രകാശരശ്മികളെ, തടുത്തു നിർത്താൻ കെല്പില്ലാത്ത ഒരു നൈറ്റ്ഗൌണിൽ പൊതിഞ്ഞ നീലിമയുടെ രൂപം. മേശമേൽ കൈവച്ചുള്ള അവളുടെ ഉറക്കം. ഡ്രസ്സ്ചെയിഞ്ച് ചെയ്‌ത് പുറപ്പെടാനൊരുങ്ങുമ്പോൾ സുകു ഒരു നിസ്സംഗ മന്ദഹാസത്തോടെ അതൊക്കെനോക്കിക്കാണുകയായിരുന്നു. റെഡിയായി കഴിഞ്ഞപ്പോഴേക്കും അവൻ അവളെ പതിയെ ഒന്നു കുലുക്കിവിളിച്ചു.
“നീലീ, ഞാൻ പോകുന്നു. വീണ്ടും കാണാം.” തിരിഞ്ഞു നടക്കാനായുമ്പോൾ അവന്റെ കൈകളിൽ അവൾബലമായൊന്നു പിടിച്ചു. “നിനക്ക് ഇന്നുകൂടി എന്നോടൊപ്പം നിൽക്കരുതോ?”
അവനതത്ര കാര്യമാക്കിയില്ല എന്നു തോന്നുന്നു. മേശപ്പുറത്തെ അവളുടെ വാനിറ്റി ബാഗിൽ നിന്ന്അവനു പ്രിയപ്പെട്ട നൂറിന്റെ നോട്ടുകൾ എണ്ണം തെറ്റാതെ കൈപ്പറ്റി മുറിക്കു പുറത്തേക്കിറങ്ങുമ്പോൾഅവനൊന്നെ പറഞ്ഞുള്ളു :
“നീലിമമാർ പലതുള്ള ഈ നഗരത്തിൽ ഇന്നെനിക്കല്പം തിരക്കുണ്ട്. പക്ഷെ ഞാൻ വരും..എന്റെ കഥനീ പൂർത്തിയാക്കുന്നതിനു മുമ്പ്, ചിലപ്പോൾ അനിവാര്യമായ ചില നിർദ്ദേശങ്ങളുമായി.“
മുറിക്കു പുറത്ത് തന്റെ ഫ്ലാറ്റിന്റെ ഡോർ അടയുന്ന മ്യദുശബ്ദം കേൾക്കവേ, അവൾ കീ ബോർഡിൽവിരലമർത്തി പകുതി പോലുമെത്താത്ത, ഇനിയുമൊരുപാടു തിരുത്തുകൾ അവകാശപ്പെട്ടേക്കാവുന്നതന്റെ പുതിയ കഥയ്ക്ക് പേരിട്ടു.
“ഒരു അഹങ്കാരിയുടെ കഥ”. ‘
Subscribe to:
Posts (Atom)