തള്ളക്കോഴിക്കൊ
പ്പം കുഞ്ഞന്‍ കോഴിക്ക് തീറ്റ കൊടുക്കുമ്പോഴൊക്കെ ബിന്ദുവിനോട് അമ്മ പറയും, “മോളെ, ദേ ഇതുപോലെ കാക്കയ്ക്കും കല്ലറാനും കൊടുക്കാതെയാ ഞാന്‍ നിന്നെ വളര്‍ത്തി ഇത്രയാക്കിയത്.”
ബിന്ദു അപ്പോള്‍ വലിയ മരങ്ങളുടെ ചില്ലകളില്‍ തക്കം പാര്‍ത്തിരിക്കുന്ന കല്ലറാനെ തിരയും. തിരഞ്ഞു മടുക്കുമ്പോള്‍ അവള് അമര്‍ത്തി ചിരിക്കും.
ഒരിക്കലൊരു കല്ലറാന്‍ ആ കോഴിക്കുഞ്ഞിനേം കൊത്തി പറന്നുപോയി. പിറകെ കാറിക്കൊണ്ട് പറന്ന തള്ളക്കോഴി ഒരു പുളി മരത്തില്‍ തലയിടിച്ച് നിലത്ത് വീണു പിടഞ്ഞു.
അതിനെ മഞ്ഞള്‍ പുരട്ടി സമാധാനിപ്പിച്ച് അമ്മ ബിന്ദുവിനെ കാത്തിരുന്നു. പക്ഷെ ആ ദിവസത്തെ അവസാന ബസ്സും ബിന്ദുവിനെക്കൂടാതെയാണ് ഗ്രാമത്തിലേക്ക് വന്നത്.
**കല്ലറാൻ: എന്റെ ഗ്രാമത്തിൽ കാക്കയേയും പരുന്തിനേയും പോലെ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചികൊണ്ടു പറന്നു പോകാറുണ്ടായിരുന്ന ഒരു പഴയ ഓർമ്മ.

Nice reading!
ReplyDeleteനമ്മുടെ ഇന്നത്തെ ചിത്രം...!
ReplyDeleteനന്നാക്കി.
ബിന്ദുവിന് വന്നാലെന്താ??
ReplyDeleteഅവള് എന്താ വരാത്തെ??
ബിന്ദു, ഒരു ചോദ്യചിൻഹമാണ്….
ReplyDeleteഅപകടകാലമല്ലേ… ഒളിച്ചോട്ടകാലമല്ലേ… സ്ത്രീപീഡനകാലമല്ലേ…?