പതിവുപോലെ അന്നും ഇന്റർനെറ്റ് കഫേയിലെ ഇടുങ്ങിയ ക്യൂബിക്കിളിൽ നനഞ്ഞൊട്ടാൻ തുടങ്ങുന്ന തന്റെ ചുരിദാറിലെ ചുളുക്കുകൾ കൂടിക്കൂടി വന്നപ്പോൾ ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു:
“ഹോ നിന്റെ പ്രണയത്തിന്റെ നോവ്, ഇന്നിത്തിരി കൂടുതലാ......!”
“അല്ലെങ്കിലും ഈ സുവോളജി പൊതുവെ ഇത്തിരി ടഫാ മോളൂ“ മുഖമുയർത്താതെ അവൻ.
കീ ബോർഡിലെ “എ“ യും “ബി”യും “സി”യുമൊക്കെ അവളുടെ വിയർപ്പിന്റെ രുചി നൊട്ടി നുണഞ്ഞു രസിച്ചു...ഇടയ്ക്കവന്റെയും... മൌസ്സിന് അതൊരു ആഘോഷമായിരുന്നു. മോണിറ്റർ പക്ഷെ സ്ക്രീൻ സേവറിട്ട് മുഖം പൊത്തിക്കളഞ്ഞു.
ഒക്കെ കണ്ട് കൊതി തീർന്നിട്ടോ വെറുത്തിട്ടോ മടുത്തിട്ടോ എന്തോ യു.പി.എസ്സ്. പോലുമറിയാതെ ആ സിസ്റ്റം ഒരിക്കൽ ഷട്ട്ഡൌൺ ആയി. ട്രിപ്പായതാവും എന്നാണ് ആദ്യം കരുതിയത്, പക്ഷെ സത്യത്തിൽ കറണ്ട് അടുത്ത ട്രാൻസ്സ്ഫോർമറിൽ പോലും ഉണ്ടായിരുന്നില്ല.
“അല്ലെങ്കിലും ഈ സുവോളജി
ReplyDeleteപൊതുവെ ഇത്തിരി ടഫാ മോളൂ“
കഥയില്‍ കഥയുണ്ട്..
അല്ലെങ്കിലും അവനൊരു ചതിയന്‍ തന്നെ.
ReplyDelete:)
ReplyDeleteരസാക്കിയിട്ടുണ്ട്. രസത്തിനു വേണ്ടിയാണല്ലോ മനിതന് ക്യുബിക്കുകള് ഉണ്ടാക്കുന്നത്! ക്യുബിക്കിലെ മൂന്നു ചുമരുകള്‍ പോലും അറിയാതെ ചെയ്യുന്നത് തുറന്നങ്ങെഴുതുക. ഇതൊക്കെ.... ചെയ്യുന്ന.... മനുഷ്യനല്ലെ?വായിച്ചു പോകും.
ReplyDelete