എത്രയും പ്രീയപ്പെട്ട കേശവ്,
നേരിൽ കൊണ്ട് തരാൻ വയ്യാത്തത് കൊണ്ടാണ് ഈ കത്ത് ഇവിടെ കാണുന്ന ഏതെങ്കിലും വെയിറ്റർ വശം കൊടുത്ത് വിടുന്നത്.
ഇപ്പോൾ ആ മുഖത്തെ ഭാവം എന്തായിരിക്കും എന്നെനിക്ക് നന്നായി ഊഹിക്കാം. ഇന്നുമെന്നെ കാണാനാവാത്തതിലുള്ള, എന്റെ ശബ്ദമൊന്നു കേൾക്കാനാവാത്തതിലുള്ള നിരാശയും വിഷമവും ദേഷ്യവും ഒക്കെ ചേർന്ന് അകെ കടുത്തിട്ടുണ്ടാവും. ഇങ്ങനെ ഇത് നാലാം തവണയാണ് അല്ലെ.?
പക്ഷെ കേശവ്, സത്യത്തിൽ എനിക്കാവുന്നില്ല നിന്റെ മുന്നിലേക്ക് വരാൻ. ചാറ്റിംഗിന്റെ ലോകത്ത് ഞാൻ നിന്നോട് വാചാലയാകുമ്പോൾ എനിക്കീ ടെൻഷൻ ഉണ്ടാവാറില്ല. പക്ഷെ നേരിട്ട്..! ഇല്ല കേശവ്, എന്റെ ആകാംക്ഷകൾ, അങ്കലാപ്പുകൾ....നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലാ. എന്നെ നേരിൽ കാണുമ്പോൾ.... നിന്റെ പ്രതികരണം.... അതിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ എന്റെ ചിന്തകൾക്ക് ചൂടു പിടിക്കുന്നൂ. കഴിഞ്ഞുപോയ ആറുമാസങ്ങളിലും ശബ്ദമായോ ദ്യശ്യമായോ നിന്റെ അരികിലേക്ക് വരാതിരുന്നതും ഈ ഭ്രാന്തമായ ചിന്തകൾ കൊണ്ട് തന്നെ. അദ്യ വരികളിൽ തന്നെ ഒരുപാട് പഴയ സുഹ്യത്ത്ക്കളെപോലെ അടുത്തറിഞ്ഞവരല്ലേ നമ്മൾ....
നീ പറയാറുള്ളത് പോലെ എന്റെ വരികൾ നിനക്കാശ്വാസമാകുന്നുവെങ്കിൽ എന്റെ ഈ തെറ്റ്... അല്ല.... ഞാൻ ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന ഈ തെറ്റിന് നീ എന്നോട് പൊറുക്കുക.
താളംതെറ്റിയ നിന്റെ കുടുംബജീവിതത്തിന്റെ വിരസതയിൽ, ഉറക്കം നഷ്ടപെട്ട നിന്റെ രാത്രികളിൽ ഞാൻ നിനക്കാശ്വാസത്തിന്റെ കുളിർകാറ്റാണെന്ന് അന്നൊരിക്കൽ നീ പറഞ്ഞത് ഞാനോർക്കുന്നു. മറുപടിയായി ഒരു “സ്മൈൽ“ ഞാൻ ഇട്ടത് അതിലെ തമാശയോർത്തിട്ടല്ല.
ഇന്ന് നിന്റെ സ്നേഹത്തിന്റെ ആത്മാർത്ഥത ഞാൻ മനസ്സിലാക്കുന്നൂ. എത്രയുംവേഗം നിന്റേതുമാത്രമായിത്തീരുകയെന്നത് ഇന്ന് എന്റെ കൂടി ആവശ്യമാണ്. പക്ഷെ ഇന്ന് ഞാൻ നിന്റെ അരികിലേക്ക് വരുന്നതിനേക്കാൾ നീ എന്നെ തേടി വരുന്നതിലാണ് എനിക്കാനന്ദം. നീ വരില്ലേ.....?
“ജീവിതം ദുസ്സഹമായിരിക്കുന്നൂ എന്ന്” നീ തീർത്തുപറഞ്ഞ ആ രാത്രിയിൽ ഒരു കൈകുഞ്ഞിനേയും വാരിയെടുത്ത് എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പുറപ്പെട്ട് എവിടെയൊക്കെയോ അലഞ്ഞ് ഒടുവിൽ ഒരു കൂട്ടുകാരിയുടെ വീട്ടിലെ കുടുസ്സുമുറിയിൽ, ചുറ്റിലും ചിരിക്കുന്ന ഒരുപാട് മുഖങ്ങൾക്കിടയിൽ തനിക്ക് പ്രീയപെട്ട ആ ഒരു പുഞ്ചിരിക്കായി മാത്രം തിരഞ്ഞു മടുത്ത നിന്റെ പ്രിയതമതമയുടെ മുഖവുമായി ഞാൻ കാത്തിരിക്കും......
മനസ്സു നിറയെ സ്നേഹവുമായി നിന്റെ..നിന്റെ മാത്രം വരവും കാത്ത്...
സ്വന്തം.
സാറ (എന്ന സന്ധ്യാകേശവ്)
Great........
ReplyDeleteഅവതരണം നന്നായിരിക്കുന്നു.
ReplyDeleteആശംസകള്.
രണ്ജിഷ്,
ReplyDeleteഇപ്പോളാണ് ഇത് കണ്ടത്.
നന്നായിരിക്കുന്നു.
word verification ഒഴിവാക്കികൂടെ...
asl please ennano uddesiche?
ReplyDeleteരണ്ടും ശരിയാണ് ചേട്ടാ……..
ReplyDelete